Sunday, May 5, 2024
keralaNews

റാന്നിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട:റാന്നിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കുറുമ്പന്‍മൂഴി സ്വദേശി ജോളി(55)യാണ് മരിച്ചത്. പ്രദേശവാസിയായ സാബു(57)വാണ് ജോളിയെ കുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച സമീപവാസി ബാബുവിനും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ പാലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലാതകത്തിന് പിന്നാലെ സാബു സംഭവ സ്ഥലത്തുനിന്ന് മുങ്ങിയിരുന്നു. തുടര്‍ന്ന് പ്രദേശത്ത് വ്യാപക തെരച്ചില്‍ നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.സംഭവത്തില്‍ പോലീസ് കേസെടുത്തു.ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.