Saturday, May 18, 2024
keralaNewspolitics

എല്‍ഡിഎഫില്‍ തുടരും,പാലാ സീറ്റ് വിട്ടുകൊടുക്കില്ല ;ടി.പി.പീതാംബരന്‍.

പാലാ സീറ്റ് വിട്ടുകൊടുക്കില്ല എന്ന നിലപാട് ആവര്‍ത്തിച്ച് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍. എല്‍ഡിഎഫില്‍ തുടരും. നിലവിലെ 4 സീറ്റിലും മത്സരിക്കും. പാലാ സീറ്റ് ജോസ് കെ.മാണിക്കു നല്‍കില്ല. ജയിച്ച പാര്‍ട്ടി തോറ്റ പാര്‍ട്ടിക്ക് സീറ്റു വിട്ടു നല്‍കുന്ന രീതി ചരിത്രത്തിലില്ലെന്നും പീതാംബരന്‍ കണ്ണൂരില്‍ പറഞ്ഞു.