Sunday, May 5, 2024
keralaLocal NewsNews

റവന്യൂ- വനം വകുപ്പ് ഉദ്യോഗസ്ഥരുടെ വീഴ്ച ; എരുമേലി തെക്ക്  വില്ലേജിലെ  പട്ടയ വിതരണം പ്രതിസന്ധിയിൽ 

എരുമേലി: ഹില്‍മെന്റ് സെറ്റില്‍മെന്റ് അല്ലാത്ത പ്രദേശത്തെ താമസക്കാർക്ക്
പട്ടയം നല്‍കാന്‍ 13/12/2017ല്‍ ഡെപ്യൂട്ടി ചീഫ് സെക്രട്ടറിയുടെ ഉത്തരവ്  ഉണ്ടായിട്ടും  കാർഷിക മലയോര മേഖലയിലെ പട്ടയ വിതരണം പ്രതിസന്ധിയിൽ തന്നെ.എരുമേലി തെക്ക് വില്ലേജിലെ പട്ടയ വിതരണമാണ് അധികൃതരുടെ
അനാസ്ഥമൂലം പ്രതിസന്ധിയിലായിരിക്കുന്നത്.എരുമേലി പഞ്ചായത്തിലെ ഇരൂമ്പുന്നിക്കര, കോയിക്കാവ്, തുമരംപാറ, എലിവാലിക്കര എന്നീ പ്രദേശങ്ങളില്‍ പട്ടയം നല്‍കാന്‍ 13/12/ 2017 ല്‍ ഡെപ്യൂട്ടി ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണമായത്. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ പകർപ്പിനൊപ്പം
റവന്യൂ വകുപ്പ് രേഖകളില്‍ അനധികൃതമായി ‘ഹില്‍മെന്റ് സെറ്റില്‍മെന്റ് ‘ എന്ന് രേഖപ്പെടുത്തിയതാണ് പട്ടയ വിതരണത്തിന് തടസ്സമായി വന്നത്.
2019 ഒക്ടോബര്‍17 ന് എരുമേലിയില്‍ നടന്ന വന അദാലത്തില്‍ പൊതുപ്രവർത്തകനായ  ലൂയിസ് ഡേവിഡ് വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ലഭിച്ച മറുപടിയാണ് റവന്യൂ – വനം വകുപ്പിന്റെ ഗുരുതരമായ വീഴ്ച പുറത്താകുന്നത്.
ബഹു. കേരള ഹൈക്കോടതി OP-3373/66 മേല്‍ ഉത്തരവും ,തുടര്‍ന്ന് GOMs250/73/AD/24.7.73 ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരും, വിവിധ വകുപ്പുകളും ഉചിതമായ നടപടി സ്വീകരിക്കേണ്ടിയിരുന്നത് . ഇരൂമ്പുന്നിക്കര മുതല്‍ കോയിക്കാവ് വരെ ഹില്‍മെന്റ് സെറ്റില്‍മെന്റുമാണെന്നാണ് വനം റവന്യൂ വകുപ്പുകള്‍ പറയുന്നത്.ഹില്‍മെന്റ് സെന്റില്‍മെന്റ് എന്ന വാക്ക് ഭരണഘടന വിരുദ്ധമായതിനാല്‍ ഫെയര്‍ലാന്റ് റജിസ്റ്ററില്‍,ഹില്‍മെന്റ് സെറ്റില്‍മെന്റ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഹില്‍മെന്റ് സെറ്റില്‍മെന്റ് ആക്ട് അടിസ്ഥാനമാക്കിയുള്ള ഫോറസ്റ്റ് ആക്ട് ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യപിട്ടുണ്ട്. ഇത് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി RevE3/390/2017-Rev ഉത്തരവില്‍ എല്ലാ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുള്ളതാണ്.
എന്നാല്‍ ഈ ഉത്തരവ് ലംഘിച്ച് പട്ടയ വിതരണം അട്ടിമറിച്ചതിന്റെ വ്യക്തമായ തെളിവാണ് അദാലത്തില്‍ നിന്നും ലഭിച്ച മറുപടി. എരുമേലി തെക്ക് വില്ലേജ് ഓഫീസിലെ അടിസ്ഥാന നികുതി റജിസ്റ്റർ.
 വനം വകുപ്പ്/റവന്യൂ രേഖകളില്‍ ബ്ലോക്ക് നമ്പര്‍ 27, റീസവ്വെനമ്പര്‍ 219 പഴയ സര്‍വ്വെ നമ്പര്‍379/c, വീസ്തീര്‍ണം 140.30.00ഹെക്ടര്‍ (346.54 എക്കര്‍) വരുന്ന ഇരൂമ്പുന്നിക്കര, കോയിക്കാവ്, തുമരംപാറ, എലിവാലിക്കര ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഹില്‍മെന്റ് സെറ്റില്‍മെന്റാണെന്നാണ് ഇരു
വകുപ്പുകളും പറയുന്നത്.എന്നാല്‍ അഡീഷ്ണല്‍ ചീഫ് സെക്രട്ടറിയുടെ 2017 ലെ ഉത്തരവ് പ്രകാരം അടിസ്ഥാന നികുതി രജിട്രറില്‍, രേഖപ്പെടുത്തിയിട്ടുള്ള പുറമ്പോക്ക് ,സര്‍ക്കാര്‍ എന്നീ പേരുകള്‍ ഉള്‍പ്പെട്ട പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് പട്ടയം നല്കുന്നതിന് യാഥതൊരു നിയമ തടസവുമില്ലാതിരിക്കെയാണ് ഭരണഘടന വിരുദ്ധമായ ഹില്‍മെന്റ് സെറ്റില്‍മെന്റ് എന്ന പേരില്‍ കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി പട്ടയം നിഷേധിച്ചിരിക്കുന്നത്. പരിസ്ഥിതി ലോല പ്രദേശങ്ങളെ സംബന്ധിച്ച് ബഫർ സോൺ ചർച്ചകൾ സജീവമാകുമ്പോഴാണ് എരുമേലിൽ അർഹതപ്പെട്ട  പട്ടയം ലഭിക്കാതിരിക്കുന്നത്. എന്നാൽ എരുമേലി, മുണ്ടക്കയം,  കോരുത്തോട്  വില്ലേജുകളിൽ വനം വകുപ്പിന്റെ ജണ്ട കെട്ടി തിരിച്ചുള്ള സ്ഥലമായതിനാൽ വനം വകുപ്പിന്റെ എൻ ഒ സി ലഭിച്ചാൽ മാത്രമേ പട്ടയം നൽകാൻ കഴിയൂയെന്ന് റവന്യൂ അധികൃതർ പറഞ്ഞു. മൂന്ന് വില്ലേജുകളിൽ നിന്നായി 4000 ത്തോളം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്നും അധികൃതർ പറഞ്ഞു.പട്ടയ വിതരണത്തിന് സർക്കാർ തലത്തിൽ നടപടി സ്വീകരിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും  അധികൃതർ പറഞ്ഞു.