Monday, April 29, 2024
keralaNews

പഠനസഹായം; അപേക്ഷ ഓഗസ്റ്റ് 14 വരെ

കോട്ടയം: കേരളാ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് നല്‍കുന്ന എസ്.എസ്.എല്‍.സി. പഠനസഹായത്തിനുള്ള അപേക്ഷ ഓഗസ്റ്റ് 14 വരെ സ്വീകരിക്കും. പ്ലസ് വണ്‍ മുതലുള്ള ഉന്നത വിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ ക്ലാസ് തുടങ്ങി 45 ദിവസത്തിനകം നല്‍കണം. സ്‌കോളര്‍ഷിപ്പ് അപേക്ഷ സമയപരിധി കഴിഞ്ഞാല്‍ സ്വീകരിക്കില്ല. ഫോണ്‍: 0481 2564389.