Thursday, April 25, 2024
keralaNews

ജില്ലാ കലോത്സവം :കലാകിരീടം കോട്ടയം ഈസ്റ്റിന് 

കാഞ്ഞിരപ്പള്ളി:വർണ്ണ വസന്തം വിതറിയ കോട്ടയം റവന്യൂ  ജില്ലാ കലോത്സവത്തിൽ കലാകിരീടം കോട്ടയം ഈസ്റ്റിന്.വാശിയേറി  പോരാട്ടത്തില്‍ കോട്ടയം ഈസ്റ്റ് 753 പോയിന്റോടെ സബ്ജില്ലാ തലത്തിൽ വിജയികളായി. പോയിന്റ് പട്ടികയില്‍ തൊട്ടുപിന്നലെ എത്തിയ ചങ്ങാനാശേരി സബ്ജില്ല 704 പോയിന്റോടെ രണ്ടാം സ്ഥാനവും പാലാ 631 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.സ്‌കൂള്‍ തലത്തില്‍ എംജിഎം എന്‍എസ്എസ് എച്ച്എസ്എസ് ളാക്കാട്ടൂര്‍ ഓവറോള്‍ ചാമ്പ്യന്മാരായി. 269 പോയിന്റാണ് ളാക്കാട്ടൂര്‍ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്ത് 183 പോയിന്റോടെ കോട്ടയം മൗണ്ട് കാര്‍മ്മലും മൂന്നാം സ്ഥാനത്ത് 180 പോയിന്റോടെ കാഞ്ഞിരപ്പള്ളി എകെജെഎം എച്ച്എസ്എസും വിജയികളായി. സ്‌കൂള്‍ തലത്തില്‍ യുപി വിഭാഗം ഗവ. യുപി എസ് ആനിക്കാട് 44, ഹൈസ്‌കൂള്‍ വിഭാഗം സെന്റ് തെരേസാസ് നെടുംങ്കുന്നം 106, ഹയര്‍ സെക്കന്‍ഡറി വിഭാഗം എംജിഎം എന്‍എസ്എസ് എച്ച്എസ്എസ് ളാക്കാട്ടൂര്‍ 144 എന്നീ പോയിന്റുകളുമായി ഒന്നാമതെത്തി.
സംസ്‌കൃതേത്സവത്തില്‍ യു.പി വിഭാഗം പാമ്പാടി സബ് ജില്ല 90 പേയിന്റോടെ ഒന്നാം സ്ഥാനവും കൊഴുവനാല്‍ 80 പോയിന്റോടെ രണ്ടാം സ്ഥാനവും കറുകച്ചാല്‍ 79 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതോത്സവത്തില്‍ 95 പോയിന്റുമായി കോട്ടയം വെസ്റ്റ് ഒന്നും 86 പോയിന്റുമായി പാമ്പാടി രണ്ടും 76 പോയിന്റുമായി രാമപുരം മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.അറബിക് കലോത്സവത്തില്‍ യു. പി വിഭാഗത്തില്‍ ഈരാറ്റുപേട്ട ഒന്നും കാഞ്ഞിരപ്പള്ളി രണ്ടും കോട്ടയം ഈസ്റ്റ് മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഈരാറ്റുപേട്ട സബ് ജില്ല ഒന്നാമത്തെത്തി. ഇന്ന്  വൈകിട്ട് നടന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് ഡോ.എന്‍ ജയരാജ് ഉദ്ഘാടനവും സമ്മാനദാനവും നിര്‍വ്വഹിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ തങ്കപ്പന്‍ അധ്യക്ഷനായി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റേസമ്മ തേമസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ടി. എസ് കൃഷ്ണകുമാര്‍, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ റസീന എം, സെന്റ് ഡോമനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിനോയ് എം ജേക്കബ്, മറ്റ് പ്രമുഖർ  സംസാരിച്ചു.