Thursday, May 16, 2024
keralaNews

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തി അറിയിച്ച് :അതിജീവിത

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തി അറിയിച്ച് നടി ആക്രമണക്കേസിലെ അതിജീവിത. തനിക്കൊപ്പമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെ ഒന്നും പറഞ്ഞിട്ടില്ല, അങ്ങനെ വ്യാഖ്യാനം വന്നെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. കോടതിയില്‍ വന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. യുഡിഎഫ് ആണ് ഹര്‍ജിക്കു പിന്നിലെന്ന ആക്ഷേപം ശരിയല്ല. മന്ത്രിമാരുള്‍പ്പെടെ ഉന്നയിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ല. ആരുടെയും വാ അടച്ചുവയ്ക്കാനില്ല, തന്റെ അതിജീവനത്തെക്കുറിച്ച് അവര്‍ക്കൊന്നും അറിയില്ലെന്നും അതിജീവിത പറഞ്ഞു.