Friday, April 26, 2024
Local NewsNews

എരുമേലി ആശുപത്രിയുടെ പദവി ഭാവിയിൽ ഉയർത്തും;  എംഎൽഎ

എരുമേലി: മലയോര മേഖലയിലെ ഏക കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായ  എരുമേലി ആശുപത്രിയുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെങ്കിൽ  ആശുപത്രിയുടെ  പദവി ഉയർത്തണമെന്ന് പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു.                                                                                               

ആശുപത്രിയുടെ  പദവി ഉയർത്തുന്നത്  സംബന്ധിച്ച്  സർക്കാരിന്റെ  ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ എരുമേലി ആശുപത്രിയുടെ  പദവി ഉയർത്തുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ്  അധികൃതർ പറയുന്നത്.
ആശുപത്രിയുടെ പ്രവർത്തനം സംബന്ധിച്ച്  ചർച്ച ചെയ്യുന്നതിനായി കൂടിയ വികസന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ ഉയർന്നത്. ആശുപത്രിയുടെ വികസനം കാര്യക്ഷമമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചതായും എം എൽ എ പറഞ്ഞു.
നിലവിലുള്ള  ഡോക്ടർമാരുടെ ഒഴിവ്,  ജെ.എച്ച് ഐ യുടെ ഒഴിവ്  നേതൃത്വം നികത്തും. ഷുഗർ രോഗമുള്ള രോഗികൾക്ക് ഇൻസുലിൻ  നൽകുന്നത് ഒരു ദിവസം കൂടി വർദ്ധിപ്പിക്കും. ഹെൽത്ത് ഇൻസ്പെക്ടറുടെ സേവനം കാര്യക്ഷമമാക്കും. 11 സബ് സെന്ററുകളുടെ  പ്രവർത്തനം കാര്യക്ഷമമാക്കും.                                             
സ്ഥലവും – കെട്ടിടവുമുള്ള മൂന്ന്  സബ്  സെന്ററുകളുടെ  അറ്റകുറ്റപ്പണികൾക്കായി ഏഴ്  ലക്ഷവും – അധികമായി  പഞ്ചായത്തും ഫണ്ട്  നൽകും . എരുമേലി ആശുപത്രിയുടെ അടിസ്ഥാന വികസനം നടപ്പിലാക്കുന്നതിനായി 30 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് നൽകിയിരിക്കുന്നത്.
ആശുപത്രിയിലേക്കുള്ള റോഡ് പുനർ നിർമ്മിക്കാനായി എംഎൽഎ ഫണ്ട് അനുവദിക്കും. മൊബൈൽ ക്ലിനിക് സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ആലോചനയാലാണെന്നും എംഎൽഎ പറഞ്ഞു.
സാമൂഹിക ആരോഗ്യ കേന്ദ്രം എന്ന പദവിയുടെ അകത്ത് നിന്ന്  മാത്രമേ വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളൂ. പദവി ഉയർത്താതെ മറ്റു വികസന പ്രവർത്തനങ്ങൾ നടത്താൻ കഴിയില്ലെന്ന്  എംഎൽഎയും വ്യക്തമാക്കിയിരുന്നു .
ആശുപത്രിയിൽ നടന്ന വികസന സമിതിയിൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  റ്റി എസ് കൃഷ്ണകുമാർ ,  ജൂബി അഷറഫ് , എരുമേലി പഞ്ചായത്ത്  പ്രസിഡന്റ്  തങ്കമ്മ ജോർജ് കുട്ടി,  പഞ്ചായത്ത് അംഗങ്ങളായ നാസർ പനച്ചി, വി ഐ അജി,
വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി കെ അബ്ദുൽ കരീം, അനിയൻ എരുമേലി, റ്റി വി. ജോസഫ് , എരുമേലി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്   സഖറിയ ഡൊമിനിക് , എരുമേലി മെഡിക്കൽ ഓഫീസർ മുഹമ്മദ് ജിജി,  ജില്ല  മെഡിക്കൽ ഓഫീസർ ഡോ. പ്രിയ, ഡി പി എം ഓഫീസർ അജയ് മോഹൻ മറ്റ് വികസന സമിതി അംഗങ്ങളും പങ്കെടുത്തു .