Thursday, May 2, 2024
keralaNews

മൂന്നാം ഡോസ് കോവിഡ് വാക്‌സിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.

രണ്ടിലേറെ ഡോസ് കൊവിഡ് വാക്സീന്‍ എടുക്കാന്‍ മാര്‍ഗ നിര്‍ദ്ദേശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അധിക വാക്‌സീന്‍ എടുക്കാന്‍ അനുമതി തേടി കണ്ണൂര്‍ സ്വദേശിയും പ്രവാസിയുമായ ഗിരികുമാര്‍ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് അറിയിച്ചത്.പല വിദേശ രാജ്യങ്ങളും ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊവാക്‌സീന് അനുമതി നല്‍കിയിട്ടില്ല. നേരെത്തെ ഗിരീഷ് രണ്ട് ഡോസ് കൊവാക്സിന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കൊവാക്സിന്‍ സൗദി അംഗീകരിക്കാത്തതിനാലാണ് ഹര്‍ജിക്കാരന്‍ മൂന്നാം ഡോസിന് അനുമതി തേടിയത്.രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസ് എടുക്കാനാകില്ലെന്നും അതിനുള്ള മാര്‍ഗനിര്‍ദേശമില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി. കൊവാക്‌സീന്‍ എടുത്ത പ്രസാവികള്‍ക്ക് തിരിച്ചടിയാകുന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രം സ്വീകരിച്ചത്.