Sunday, May 5, 2024
indiaNews

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് ബജറ്റ് സമ്മേളനം ഇന്ന് തുടക്കമാകും

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ഇന്ന് ബജറ്റ് സമ്മേളനം ഇന്ന് തുടക്കമാകും. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനങ്ങള്‍ ആരംഭിക്കുക.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സര്‍വേ ഇന്നും പൊതുബജറ്റ് നാളേയും അവതരിപ്പിക്കും.രണ്ട് ഘട്ടമായാണ് ഇക്കുറി കേന്ദ്ര ബജറ്റ് സമ്മേളനം നടക്കുക. സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ഫ്രബ്രുവരി 11 വരെ നീണ്ടു നില്‍ക്കും. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയം പാസാക്കിയും ബജറ്റിന്റെ പൊതുചര്‍ച്ച നടത്തിയും ഫെബ്രുവരി 11 ന് ഒന്നാംഘട്ടം പിരിയും.

സമ്മേളനത്തിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14 ന് ആരംഭിച്ച് ഏപ്രില്‍ എട്ടിന് അവസാനിക്കും. നികുതി നിര്‍ദേശങ്ങളും മറ്റുമടങ്ങിയ ധനകാര്യ ബില്‍ രണ്ടാംഘട്ടത്തിലാണ് പാസാക്കുക. കൊറോണ മൂലം ഇരു സഭകളും വെവ്വേറെ സമയങ്ങളിലും അംഗങ്ങളെ പലയിടങ്ങളില്‍ ഇരുത്തിയുമാണ് സമ്മേളിക്കുക. ബുധനാഴ്ച മുതല്‍ രാജ്യസഭ രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയും ലോക്സഭ വൈകീട്ട് നാലുമുതല്‍ രാത്രി ഒമ്പതുവരെയും ചേരും. അംഗങ്ങള്‍ ഇരുസഭകളുടെയും ചേംബറുകളിലും ഗാലറികളിലും ഇരിക്കും.

2022-23 ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കടലാസ് രഹിത രൂപത്തില്‍ അവതരിപ്പിക്കും. ഇത് നിര്‍മ്മലാ സീതാരാമന്റെ നാലാമത്തെ ബജറ്റ് പ്രഖ്യാപനമാണ്. 2021-22 ലെ യൂണിയന്‍ ബജറ്റും കടലാസ് രഹിതമായിരുന്നു. പാര്‍ലമെന്റ് അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും ബജറ്റ് രേഖകള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി ‘യൂണിയന്‍ ബജറ്റ് മൊബൈല്‍ ആപ്പും’ മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്.