Thursday, April 25, 2024
keralaNews

നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിന്റെയും കൂട്ടു പ്രതികളുടെയും ഫോണുകള്‍ ഹൈക്കോടതിയില്‍ ഹാജരാക്കി. രാവിലെ പത്തിന് ഫോണുകള്‍ കോടതിയിലെത്തിച്ചു.

ദിലീപിന്റെ നാലാമത്തെ ഫോണിനായി ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ദിലീപിന്റെ മൂന്ന് ഫോണുകളും അനൂപിന്റെ രണ്ടു ഫോണുകളും സുരാജിന്റെ ഒരു ഫോണും കഴിഞ്ഞ ദിവസം വൈകിട്ടോടെ മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിച്ചത്.