Sunday, May 12, 2024
keralaNews

തിരുവനന്തപുരത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു.

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന് മകന്‍ അച്ഛനെ വെട്ടി പരിക്കേല്‍പ്പിച്ചു.വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി എസ് എസ് ഭവനില്‍ സുകുമാരനാണ് പരിക്കേറ്റത്. മകന്‍ 27 വയസുള്ള സുധിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തി.ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. മുഖത്തും വയറ്റിലും വെട്ടേറ്റ സുകുമാരന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പും മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ സുകുമാരനെ സുധീഷ് മര്‍ദ്ദിക്കുകയും വെഞ്ഞാറമൂട് പൊലീസില്‍ പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.