Monday, April 29, 2024
keralaNewspolitics

രാമപുരം പഞ്ചായത്ത് പ്രസിഡന്റിന്റെ വെള്ളിലാപ്പിളളിയിലെ വീടിന് നേരെ കല്ലേറ്

രാമപുരം:  രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വെള്ളിലാപ്പിളളിയിലെ വീടിന് നേരെ കല്ലേറ്. ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണ സമയം ജനലിനടുത്ത് മകന്‍ മനു നില്‍പ്പുണ്ടായിരുന്നെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നലെ രാത്രി 12.15 ഓടെയായിരുന്നു ആക്രമണം.ഷൈനിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. കല്ലെറിഞ്ഞ ഒരാളെ മകന്‍ മനു കണ്ടു.സ്‌കൂട്ടറില്‍ മഴക്കോട്ട് ധരിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയത്.കഴിഞ്ഞ ദിവസം നടന്ന രാമപുരം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഷൈനി ഇടതു മുന്നണിയോടൊപ്പം ചേര്‍ന്ന് പ്രസിഡന്റായതിലെ വിരോധം മൂലമാണ് ആക്രമണം എന്നാണ് സൂചന.പാലാ ഡിവൈ. എസ്.പി. ഗിരീഷ് പി.സാരഥി, രാമപുരം സി .ഐ. കെ. എന്‍. രാജേഷ്, എസ്. ഐ. പി. എസ്. അരുണ്‍കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.