Thursday, May 16, 2024
keralaNews

വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം.; വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം; വര്‍ക്കല കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ വാഹനാഭ്യാസപ്രകടനം. യാത്രക്കാര്‍ക്ക് നേരെ വാഹനം ഇടിച്ച് കയറ്റി. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. വര്‍ക്കല എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികളാണ് അഭ്യാസപ്രകടനം നടത്തിയത്. കോളേജിലെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികളുടെ പ്രകടനം നടന്നത്. കോളേജിന് സമീപമുള്ള റോഡിലൂടെ ഇവര്‍ അമിത വേഗത്തില്‍ കാര്‍ ഓടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡ് സൈഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് നിയന്ത്രണം വിട്ട കാര്‍ ഓടിച്ച് കയറ്റി.

സമീപത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലാണ് കാര്‍ ഇടിച്ചത്. മൂന്ന് ഇരുചക്രവാഹനങ്ങളും ഇടിച്ച് തെറിപ്പിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. ഇവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.