Monday, May 6, 2024
Uncategorized

രാമനഗരിയില്‍ രാമായണ പരമ്പരയിലെ ശ്രീരാമനും സീതാ ദേവിയും ലക്ഷ്മണനും

ലക്നൗ : ഐതിഹാസിക ടെലവിഷന്‍ പരമ്പരയായ രാമായണത്തിലെ അഭിനേതാക്കളെ സ്വാഗതം ചെയ്ത് അയോദ്ധ്യ. പരമ്പരയില്‍ ശ്രീരാമനായി വേഷമിട്ട അരുണ്‍ ഗോവില്‍, സീതാദേവിയെ അവതരിപ്പിച്ച ദ്വീപിക ചികില ലക്ഷ്മണനായി എത്തിയ സുനില്‍ ലഹ്രി എന്നിവര്‍ക്കാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചത്.  ജനുവരി 22-ന് നടക്കുന്ന ഉദ്ഘാടനത്തിനു മുന്നോടിയായി താരങ്ങള്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് അയോദ്ധ്യയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. അയോദ്ധ്യയിലെ രാമക്ഷേത്രം തുറക്കുന്നതോടു കൂടി ക്ഷേത്രം നമ്മുടെ ‘രാഷ്ട്രമന്ദിര’മാണെന്ന് നമ്മള്‍ തെളിയിക്കും. ഭാരതത്തിന്റെ തനതായ സംസ്‌കാരവും പൈതൃകവുമാണ് ക്ഷേത്രം ശക്തിപ്പെടുത്തുന്നത്. ഭാരതത്തിന്റെ അഭിമാനവും നമ്മുടെ വിശ്വാസത്തിന്റെ കേന്ദ്രവുമായ ഈ ഭവ്യമന്ദിരം ഓരോ ഭാരതീയനും പ്രചോദനവുമായിരിക്കും ‘- അരുണ്‍ ഗോവില്‍ പറഞ്ഞു.ശ്രീരാമചന്ദ്രന്‍ തിരികെ അയോദ്ധ്യയുടെ മണ്ണില്‍ എത്തുമ്പോള്‍ ‘ഹമാരെ റാം ആയേംഗേ’ എന്ന സംഗീത ആല്‍ബവും മൂന്നു താരങ്ങളും ചേര്‍ന്ന് പുറത്തിറക്കുന്നുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് സിനിമ, സീരിയല്‍ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ജനുവരി 23-നാണ് ഭക്തര്‍ക്കായി ക്ഷേത്രം തുറന്നുകൊടുക്കുന്നത്.