Tuesday, May 14, 2024
keralaNewsObituary

പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു

ആലപ്പുഴ: പ്രസവ നിര്‍ത്തല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയ വീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശ(31) ആണ് മരിച്ചത്. ആലപ്പുഴ വനിത ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്‌കോപ്പി ശസ്ത്രക്രിയ നടന്നത്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ ആശയെ ഇന്നലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് വൈകിട്ടോടെ മരണം സംഭവിച്ചത്. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിച്ചു.

സംഭവത്തില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.