Friday, April 26, 2024
keralaLocal NewsNews

എരുമേലി ഗ്രാമപഞ്ചായത്തിൽ “അവിശ്വാസം” പാസാക്കുന്നത് ഇത്  രണ്ടാം തവണ 

എരുമേലി : എരുമേലി ഗ്രാമപഞ്ചായത്തിൽ ഭരണ സമിതിക്കെതിരെ പ്രതിപക്ഷം  കൊണ്ടുവന്ന അവിശ്വാസ പാസാകുന്നത് ഇത് രണ്ടാം തവണ.1996 ൽ യു ഡി എഫിനെതിരെ  ലീഗ് പ്രസിഡന്റ് പി എച്ച് അബ്ദുൾ സലാമിനെതിരെ എൽഡിഎഫ്  കൊണ്ടുവന്ന അവിശ്വാസമാണ് അന്ന് പാസായത്.ഇതേ തുടർന്ന് എൽഡിഎഫിലെ പി എ ഇർഷാദ് പ്രസിഡന്റായി വരുകയും ചെയ്തു.അതിന് ശേഷം ഈ തിരഞ്ഞെടുപ്പിലാണ് എൽ ഡി എഫിനെതിരെ യുഡിഎഫ് അവിശ്വാസം കൊണ്ടുവരുന്നത്. ഈ ടേണിൽ തന്നെ യുഡിഎഫ് രണ്ടാം തവണയാണ് എരുമേലിയിൽ  അവിശ്വാസം കൊണ്ടുവരുന്നത്. ആദ്യത്തെ തവണ
യുഡിഎഫ് അംഗം തന്നെ വരാതിരുന്നതിനെ തുടർന്ന്  അവിശ്വാസം പരാജയപ്പെടുകയായിരുന്നു.2003 ൽ കോൺഗ്രസിന്റെ പഞ്ചായത്ത് അംഗമായിരുന്ന തമ്പി പുന്നവേലിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്ന്  വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം നടന്നില്ല. അന്ന് യുഡിഎഫിനെതിരെ എൽ ഡി എഫായിരുന്നു അവിശ്വാസം കൊണ്ടു വന്നത്.  എന്നാൽ ഇന്ന് വീണ്ടും കൊണ്ടുവന്ന  അവിശ്വാസം സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ 12 അംഗങ്ങളും ചേർന്നതോടെ എൽഡി എഫിനെ പുറത്താക്കുകയായിരുന്നു.
23 അംഗ പഞ്ചായത്തിൽ 11 വീതം യു ഡി എഫ് – എൽഡിഎഫ് മുന്നണികളും,ഒരു സ്വതന്ത്രനായി ബിനോയ് ഇലവുങ്കലുമാണ് വന്നത്. എന്നാൽ സ്വതന്ത്രൻ ഇന്ന് യുഡിഎഫിന് പിന്തുന്ന നൽകിയതാണ് അവിശ്വാസം പാസാകാൻ കാരണമായത്.
അവിശ്വാസം അട്ടിമറിക്കാൻ  എൽ ഡി എഫ്  കോൺഗ്രസ് പഞ്ചായത്ത് അംഗമായ നാസർ പനച്ചിക്കെതിരെ പഞ്ചായത്തിന്റെ എ ഇയെ പൂട്ടിയിട്ടെന്ന വ്യാജ പരാതിയിൽ  അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാസർ പനച്ചി പറഞ്ഞു. കേസിൽ ഇന്നലെ ഇടക്കാല ജാമ്യം ലഭിച്ചതിനെ തുടർന്നാണ് അവിശ്വാസത്തിന് പങ്കെടുക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എരുമേലി  പഞ്ചായത്തിൽ ഓരോ തവണയാണ് യുഡിഎഫും – എൽഡിഎഫും അവിശ്വാസത്തിലൂടെ പുറത്താകുന്നത്.ഇന്ന് എരുമേലിയിൽ കോൺഗ്രസിന്റെ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.