Sunday, April 28, 2024
indiaNews

രാജ്യത്തിന്റെ ഒരിഞ്ച് സ്ഥലം പോലും എടുക്കാന്‍ ചൈനയെ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി.

രാജ്യത്തിന്റെ ഒരിഞ്ച് സ്ഥലം പോലും എടുക്കാന്‍ ചൈനയെ അനുവദിക്കില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അതിര്‍ത്തിയില്‍ ഏപ്രിലിന് ശേഷമുള്ള നിര്‍മ്മാണങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും, ഇന്താ – ചൈന സേന പിന്‍മാറ്റം തുടങ്ങിയതായും രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.ചൈനയുടെ അന്യായമായ അവകാശവാദങ്ങള്‍ ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ഇരുപക്ഷത്തുനിന്നുമുള്ള ശ്രമങ്ങളിലൂടെ മാത്രമേ ഉഭയകക്ഷി ബന്ധം നിലനിര്‍ത്താനാകൂ എന്നും സിങ്് പറഞ്ഞു.9തവണ നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ഇരുരാജ്യങ്ങലും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനമുണ്ടായത്. നിലവിലുള്ള നിയന്ത്രണരേഖയെ ഇരുരാജ്യങ്ങളും അംഗീകരിക്കും. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും പുതിയ നിര്‍മ്മാണങ്ങള്‍ ആരംഭിക്കില്ലെന്നും ധാരണായായെന്ന് രാജ്ന്ാഥ്സിങ് പറഞ്ഞു.