Friday, May 10, 2024
keralaNews

കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യ ബസ് മിന്നല്‍ പണിമുടക്ക്

കൊച്ചി: കോട്ടയം-എറണാകുളം റൂട്ടില്‍ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മിന്നല്‍ പണിമുടക്ക്. തലയോലപ്പറമ്പില്‍ ഡ്രൈവറെ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ച സംഭവത്തിലാണ് പ്രതിഷേധം. ഡ്രൈവര്‍ കടുത്തുരുത്തി സ്വദേശി രഞ്ജുവിനാണ് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനമേറ്റത്.മര്‍ദ്ദനത്തില്‍ മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ബസിനുള്ളിലുണ്ടായിരുന്ന ചില യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ച ബൈക്കും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.