Sunday, May 12, 2024
keralaNewspolitics

മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ പിസി ജോര്‍ജ് നീക്കം തുടങ്ങി.

പി സി ജോര്‍ജിന്റെ ലക്ഷ്യം യുഡിഎഫ് പ്രവേശനം.

പാല സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മുന്നണി മാറ്റമടക്കം ചര്‍ച്ച ചെയുന്നതിനിടെ മാണി സി കാപ്പനെ യുഡിഎഫിലെത്തിക്കാന്‍ പിസി ജോര്‍ജ് നീക്കം തുടങ്ങി.പണ്ട് നെയ്യാറ്റിന്‍കര എം എല്‍ എ യായിരുന്ന ശെല്‍വരാജിന് എല്‍ ഡി എഫില്‍ നിന്നും യുഡിഎഫിലെത്തിച്ചതുപോലെ മാണി സി കാപ്പനേയും
യുഡിഎഫിലെത്തിത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍
മാണി സി കാപ്പനെ മുന്നില്‍ നിര്‍ത്തി പാല തിരിച്ചു പിടിക്കാമെന്ന
കണക്ക് കൂട്ടലിന്റെ മറപിടിച്ച് യുഡിഎഫ് മുന്നണിയില്‍ കയറാനുള്ള
നീക്കമാണ് പി.സി ജോര്‍ജ് ലക്ഷ്യം വയ്ക്കുന്നത് .നിലവില്‍ യുഡിഎഫിലേക്കുള്ള പ്രവേശനത്തിന്  ഉമ്മന്‍ചാണ്ടിയാണ് തടസ്സമെന്നും ഇതിനെ മറികടക്കാനാണ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്ക് പിന്തുണയുമായി പി സി ജോര്‍ജ് രംഗത്തെത്തിയിരിക്കുന്നത് .
താന്‍ മുന്നണിയില്‍ പ്രവേശിക്കുന്നതു സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി ആദ്യം യതൊരു വിധ എതിര്‍പ്പുകളും പറഞ്ഞിരുന്നില്ല . ഇപ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള എതിര്‍പ്പുള്ളതായി അറിയില്ലെന്നും കഴിഞ്ഞ ദിവസം എരുമേലിയിലെത്തിയ പി സി
ജോര്‍ജ് പറഞ്ഞിരുന്നു.ഇതിനിടെ പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചത് അദ്ദേഹത്തിന്റെ മികവ് കൊണ്ടല്ലെന്ന് സി പി എം ജില്ല സെക്രട്ടറി  വി എന്‍ വാസവന്‍  കൂടി രംഗത്തെത്തിയതോടെ പി സി  ജോര്‍ജിന്റെ നീക്കങ്ങള്‍ക്ക് ശക്തി പകരുയാണ്. മാണി പി കാപ്പനും – പീതാംബരന്‍ മാസ്റ്ററും എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിനെ കാണാന്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചിരിക്കുകയാണ്.ഇവിടെ നടക്കുന്ന ചര്‍ച്ചകളെ അടിസ്ഥാനമാക്കിയാകും പി സിജോര്‍ജിന്റെ നീക്കങ്ങള്‍ നടക്കുക .