Monday, May 6, 2024
keralaNews

രാജി വയ്ക്കില്ല :മന്ത്രി എ കെ ശശീന്ദ്രന്‍.

ഫോണ്‍വിളി വിവാദത്തില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രിയുടെ തീരുമാനം. വിവാദത്തില്‍ മുഖ്യമന്ത്രിയ്ക്ക് വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. പല കോണുകളില്‍ നിന്നുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ മന്ത്രിയുടെ ഈ തീരുമാനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് സര്‍ക്കാറിനെ നയിക്കുമെന്നാണ് സൂചനകള്‍.എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം പദ്മാകരന്‍ കയ്യില്‍ കയറി പിടിച്ചെന്നും വാട്‌സാപ്പിലൂടെ അപവാദ പ്രചാരണം നടത്തിയെന്നുമാരോപിച്ചു യുവതി നല്‍കിയ കേസിലാണ് ഒത്തുതീര്‍പ്പിനായി മന്ത്രി വിളിച്ചത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.അതേസമയം, എന്‍ സി പി യുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കില്ലെന്നാണ് ഇരയായ യുവതി പറയുന്നത്. ബി ജെ പി അംഗമായതിനാല്‍ കമ്മീഷന് മുന്‍പില്‍ പോകേണ്ടെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.