Sunday, May 5, 2024
EntertainmentkeralaNewsObituary

മിമിക്രി കലാകാരന്‍ ജീവനൊടുക്കി

കോഴിക്കോട് ; ഹാസ്യ മിമിക്രി കലാകാരന്‍ ജീവനൊടുക്കി . മിമിക്രി-ഹാസ്യ കലാ-നാടക വേദികളില്‍ നിറസാന്നിധ്യമായിരുന്ന പിള്ളാട്ട് സി.പി ഷാജി (41)ആണ് മരിച്ചത്. വളയം ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാജി. ജീവിതം മടുത്തതായും താന്‍ തന്റെ വഴിയേ പോകുന്നുവെന്നും കത്ത് എഴുതി വച്ച ശേഷമാണ് ഷാജി ജീവനൊടുക്കിയത് . നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. അച്ഛന്‍. പരേതനായ കേളപ്പന്‍. അമ്മ: ജാനു.