Tuesday, May 21, 2024
keralaLocal News

എരുമേലിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

എരുമേലിയില്‍ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇന്നലെ ആന്റിജന്‍ പരിശോധന നടത്തിയ നേര്‍ച്ചപ്പാറയില്‍ ഒന്നും, തുമരംപാറയില്‍ ഒന്നു വീതമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. എരുമേലി പഞ്ചായത്തില്‍ ആകെ 75 പേര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.കോവിഡിന്റെ എണ്ണം വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നേര്‍ച്ചപ്പാറ വാര്‍ഡ് കണ്ടയ്‌മെന്റ് ആയി പ്രഖ്യാപിക്കുകയും വഴികളെല്ലാം അടയ്ക്കുകയും ചെയ്തിരുന്നു.എന്നാല്‍ കര്‍ശനനിയന്ത്രണം മുന്‍കരുതലും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി തുടങ്ങി.