Saturday, May 4, 2024
keralaNews

രഹസ്യമൊഴി നല്‍കിയതില്‍ രാഷ്ട്രീയ അജന്‍ഡയില്ലെന്ന് :സ്വപ്ന സുരേഷ്.

പാലക്കാട് : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് സ്വപ്ന സുരേഷ്.
കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയതില്‍ . തനിക്ക് രാഷ്ട്രീയ അജന്‍ഡയില്ലെന്ന് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്. തന്റെ ജീവന് ഭീഷണിയുണ്ട്. അതുകൊണ്ടാണ് രഹസ്യമൊഴി നല്‍കിയത്.  ആരാണ് മുഖ്യമന്ത്രി എന്നത് തന്റെ വിഷയമല്ല. താന്‍ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത് കേസുമായി ബന്ധപ്പെട്ട് താന്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകള്‍ വീണയും സുരക്ഷിതമായി എല്ലാ ആഡംബരങ്ങളും ആസ്വദിച്ച് ജീവിക്കുകയാണ്. തെളിവുള്ളതിനാലാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്നും സ്വപ്ന പറഞ്ഞു.