Friday, May 17, 2024
keralaNews

സരിതയെ അറിയില്ല :എന്നെയൊന്ന് ജീവിക്കാന്‍ അനുവദിക്കൂ.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നല്‍കിയ സ്വപ്‌ന സുരേഷ് ‘സോളാര്‍ കേസ് പ്രതി സരിതയെ അറിയില്ലയെന്ന് പറഞ്ഞു. ഞങ്ങള്‍ ഒരു ജയിലില്‍ ഒരുമിച്ച് ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ അവരോട് ഒരു ‘ഹലോ’ പോലും പറഞ്ഞിട്ടില്ല. ഞാന്‍ ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം സഹായിക്കാമെന്ന് പറഞ്ഞ് എന്റെ അമ്മയെ വിളിച്ചിരുന്നു. പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിനെ വ്യക്തിപരമായി അറിയില്ല. ഈ പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ അദ്ദേഹം ബന്ധപ്പെടാന്‍ ശ്രമിച്ചുവെന്നത് സത്യമാണ്. താന്‍ എഴുതിയ എന്തെങ്കിലും ഉണ്ടെങ്കില്‍ പി.സി.ജോര്‍ജിന് പുറത്തുവിടാം.

‘സോളാര്‍ കേസ് പ്രതി സരിതയുള്‍പ്പെടെ ആരും തന്റെ രഹസ്യമൊഴി സ്വകാര്യലാഭത്തിന് ഉപയോഗിക്കരുത്. സരിതയെ അറിയില്ല.
എനിക്ക് ഒരു രാഷ്ട്രീയ അജന്‍ഡയും ഇല്ല. എന്നെയൊന്ന് ജീവിക്കാന്‍ അനുവദിക്കൂ. കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടക്കണമെന്നേയുള്ളൂ. 16 മാസം ജയിലില്‍ കിടന്നു. എന്റെ മക്കള്‍ അനുഭവിച്ചു. വീടും അന്നവും ഇല്ലാത്ത അവസ്ഥയില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. എനിക്ക് എന്റെ മക്കളെ വളര്‍ത്തണം. കേസിനെ കുറിച്ച് പറഞ്ഞു തീര്‍ന്നിട്ടില്ല. ഇനിയും പറയാനുണ്ട്’ സ്വപ്ന പറഞ്ഞു.