Friday, May 10, 2024
keralaNewspolitics

രവീന്ദ്രന്‍ പട്ടയം; എം.എം മണിയും – മണിയെ പിന്തുണച്ച് കെ.ഇ. ഇസ്മയില്‍ രംഗത്ത്

ഇടുക്കി. ഇടുക്കി ദേവികുളത്ത് താലൂക്കില്‍ 24 വര്‍ഷം മുമ്പ് നല്‍കിയ രവീന്ദ്രന്‍ പട്ടയം വിതരണം സംബന്ധിച്ചുള്ള തര്‍ക്കം വിവാദമായതോടെ മുന്‍ മന്ത്രി എം എം മണിയും – മണിയെ പിന്തുണച്ച് മുന്‍ റവന്യൂ മന്ത്രി കെ. ഇ. ഇസ്മയില്‍ രംഗത്തെത്തി. അനധികൃത പട്ടയം പരിശോധിക്കേണ്ടതാണ് . പട്ടയം നല്‍കിയതിനെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇസ്മയില്‍ പറഞ്ഞു.2 സെന്റ് സ്ഥലത്ത് താഴെയുള്ളവര്‍ക്കാണ് പട്ടയം നല്‍കിയത് .ഇതില്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ക്ക് പട്ടയം നല്‍കിയത് സിപിഎം ഓഫീസിന്  മാത്രമാണുള്ളത് . എല്‍ ഡി എഫ് മന്ത്രിസഭയാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചെങ്കിലും,                                    തീരുമാനമെടുക്കാനായി ചേര്‍ന്ന് അന്നത്തെ യോഗത്തില്‍ മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫും ഉണ്ടായിരുന്നു. അനധികൃത പട്ടയം നല്‍കുന്നതിന് ന്യായീകരിക്കുന്നില്ല അത് റദ്ദാക്കണം അര്‍ഹതയില്ലാത്ത പട്ടയങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുകയും വേണം. എന്നാല്‍ സിപിഎം പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ വന്നാല്‍ തടയുമെന്ന മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ നിലപാട് ശരിയാണെന്നും കെ ഇ ഇസ്മയില്‍ പറഞ്ഞു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ഓപ്പറേഷന്‍ തെറ്റായിരുന്നുവെന്ന് പിന്നീട് എല്‍ഡിഎഫ് തന്നെ വിലയിരുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഓഫീസ് ഒഴിപ്പിക്കാന്‍ വന്നാല്‍ ഏതെങ്കിലും പാര്‍ട്ടിക്കാര്‍ അനുവദിക്കുമോ എന്നും കെ. ഇ ഇസ്മായില്‍ പറഞ്ഞു . സംസ്ഥാനത്ത് ഇപ്പോഴത്തെ റവന്യൂ മന്ത്രിയുടെ നിലപാട് മനസ്സിലാകുന്നില്ലെന്നും മൂന്നാറിലെ പാര്‍ട്ടി ഓഫീസിനെ തൊടാന്‍ വന്നാല്‍ അനുവദിച്ച കൊടുക്കില്ലെന്നും കെ. ഇ ഇസ്മായില്‍ പറഞ്ഞു . എന്നാല്‍ ഇടുക്കിയിലെ അനധികൃത പട്ടയം സംബന്ധിച്ച് സിപിഎമ്മും സിപിഐയും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പട്ടയം റദ്ദാക്കാല്‍ പിന്‍വലിക്കാനാണ് സാധ്യത . ഇടുക്കി മേഖലയിലെ ഭൂരിപക്ഷം പട്ടയവും സിപിഎം – സിപിഐ പ്രവര്‍ത്തകരുടെയോ – നേതാക്കളുടെയോ പേരിലാണെന്ന് ആരോപണം ശക്തമായിരുന്നു. വ്യാപകമായി കൈയേറിയ ഭൂമിക്ക് സര്‍ക്കാര്‍ അധികാരത്തിന്റെ മറവില്‍ പട്ടയം നേടിയെടുക്കുകയായിരുന്നു വെന്നും ആരോപണമുയര്‍ന്നിരുന്നു .

എന്താണ് രവീന്ദ്രന്‍ പട്ടയം…….

1999 ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ 9 വില്ലേജുകളിലായി 530 പട്ടയം വിതരണം ചെയ്തു . 4251 ഹെക്ടര്‍ ഭൂമിയാണ് കണ്ടെത്തിയത്.അന്നത്തെ അഡീഷണല്‍ തഹസില്‍ദാരുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ രവീന്ദ്രന്‍ ആയിരുന്നു പട്ടയം നല്‍കിയത് .99 ല്‍ ലാന്‍ഡ് അസൈമെന്റ് കമ്മറ്റിയുടെ ശുപാര്‍ശയുടെ പേരിലാണ് ദേവികുളത്ത് രവീന്ദ്രന്‍ പട്ടയം നല്‍കിയത്.അന്നത്തെ ജില്ലാ കളക്ടര്‍ വി. ആര്‍ പത്മനാഭന്റെ അധികാര പരിധിയില്‍പ്പെടുന്ന കെഡി എച്ച് വില്ലേജില്‍ മാത്രം 127 പട്ടയമാണ് നല്‍കിയത് . പട്ടയം നല്‍കാന്‍ കളക്ടര്‍ ചുമതലപ്പെടുത്തി എന്ന അവകാശവാദത്തെ മറവിലായിരുന്നു പട്ടയവിതരണം .1964ലെ കേരള ഭൂമി പതിവ് ചട്ടവും ,77 ലെ കണ്ണന്‍ ദേവന്‍ ഹില്‍സ് ചട്ടവും ലംഘിച്ചാണ് പട്ടയം നല്‍കിയതെന്ന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി . ഈ വിഷയത്തെ മുന്‍നിര്‍ത്തിയായിരുന്നു 2007 മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് മന്ത്രിസഭ മൂന്നാര്‍ ഒഴിപ്പിക്കല്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചത് .