Sunday, April 28, 2024
indiaNewspolitics

ഗോവയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി.

പനാജി: ഗോവയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 34 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഖ്ളിയില്‍ നിന്നാണ് മത്സരിക്കുക. ബാബുഷ് മോന്‍സെറാത്തെയാണ് പനാജിയിലെ സ്ഥാനാര്‍ത്ഥി. ഉപമുഖ്യമന്ത്രി മനോഹര്‍ അജ്ഗോങ്കര്‍ മാര്‍ഗൗവില്‍ നിന്നും മത്സരിക്കും. 34 പേരില്‍ ഒമ്പത് പേര്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്.കലാംഹുട്ടേ, ബിച്ചോലിം, സാന്താ ക്രൂസ് മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ ആറ് മണ്ഡലങ്ങളാണുള്ളത്. ചര്‍ച്ചയ്ക്ക് ശേഷം അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്ന് ബിജെപി വ്യക്തമാക്കി.ഫെബ്രുവരി 14നാണ് ഗോവയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നാല്‍പത് മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും.