Friday, May 10, 2024
EntertainmentindiaNews

വിവാഹമോചന വാര്‍ത്തയില്‍ വാസ്തവമില്ല; പ്രതികരണവുമായി ധനുഷിന്റെ പിതാവ്

ചെന്നൈ:നടന്‍ ധനുഷിന്റെയും ഭാര്യ ഐശ്വര്യയുടെയും വിവാഹമോചന വാര്‍ത്തകള്‍ ആരാധകരെ ഏറെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി ധനുഷിന്റെ പിതാവും നിര്‍മാതാവുമായ കസ്തൂരി രാജ രംഗത്തെത്തിയിരിക്കുകയാണ്.മകനും മരുമകളും വിവാഹമോചിതരാകുന്നുവെന്ന് പറയുന്നതില്‍ വാസ്തവമില്ലെന്ന് കസ്തൂരി രാജ വ്യക്തമാക്കി. തമിഴ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് കസ്തൂരി രാജയുടെ പരാമര്‍ശം. അവര്‍ക്കിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണെന്നും കസ്തൂരിരാജ പറയുന്നു.

‘ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല. അവരിപ്പോള്‍ ഹൈദരാബാദിലാണ്. രണ്ടുപേരെയും ഫോണില്‍ വിളിച്ച് ഉപദേശിച്ചു. ഇത് ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്.’കസ്തൂരിരാജ പറയുന്നു.ധനുഷും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും 2004-ലാണ് വിവാഹിതരാകുന്നത്. സഹോദരന്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ കാതല്‍ കൊണ്ടേന്‍ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടുന്നത്. ആറു മാസത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹതിരായി. ധനുഷ് അഭിനയിച്ച ‘3’ എന്ന ചിത്രത്തിന്റെ സംവിധായികയായ ഐശ്വര്യ, പിന്നണി ഗായിക കൂടിയാണ്.