Monday, May 6, 2024
keralaNewspolitics

രണ്ട് സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ സീറ്റ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിന് 15 സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോയി പിജെ ജോസഫ്. തളിപ്പറമ്ബ്, ആലത്തൂര്‍ സീറ്റുകളിലാണ് പി. ജെ ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. ഈ രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.നേരത്തെ 15 സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിന്ന ജോസഫ് വിഭാഗം ഇപ്പോള്‍ രണ്ട് സീറ്റുകളില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചത്. എന്നാല്‍ 13 സീറ്റ് എന്ന അവശ്യത്തില്‍ നിന്നും ഇനി പുറകോട്ടേയ്ക്കില്ലെന്നും പിജെ ജോസഫ് പ്രതികരിച്ചു. സീറ്റുകള്‍ വച്ച് മാറുന്നതിനെപ്പറ്റിയുള്ള ചര്‍ച്ച പിന്നീട് ആലോചിക്കും. പാല സീറ്റില്‍ മാണി സി കാപ്പനല്ലെങ്കില്‍ കോണ്‍ഗ്രവുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും പി ജെ ജോസഫ് വ്യക്തമാക്കി.