Friday, May 3, 2024
indiaNewspolitics

രജനീകാന്തിന്റെ വീടിനു മുന്നില്‍ ആരാധകന്‍ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

 

തമിഴ് സൂപ്പര്‍താരം രജനീകാന്തിന്റെ ചെന്നൈയിലെ വസതിക്ക് മുന്നിലായി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ആരാധകന്‍. ഒരു തമിഴ് വാര്‍ത്താ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. രജനി രാഷ്ട്രീയ പ്രവേശനം നടത്തണമെന്നാവശ്യപ്പെട്ടാണ് മുരുകേശന്‍ എന്നയാള്‍ ചെന്നൈയിലെ ബൊയിസ് ഗാര്‍ഡനിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് മുന്‍പില്‍ വച്ച് ഈ കടുംകൈ കാട്ടിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ പൊലീസ് അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.