Friday, May 10, 2024
keralaNews

പൊന്‍കുന്നത്ത് തുഞ്ചന്‍ ദിനാഘോഷം നടത്തി.

തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ മലയാള ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ സ്മരണയില്‍ ‘തുഞ്ചന്‍ ദിനാഘോഷം ‘സംഘടിപ്പിച്ചു. പൊന്‍കുന്നം എച്ച്.വൈ.എം.എ ഹാളില്‍ നടന്ന പരിപാടിയില്‍ യൂണിറ്റ് പ്രസിഡന്റ് പി.കെ.വാരിജാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് അമൃത് ലാല്‍ സ്വാഗതം പറഞ്ഞു. തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനെക്കുറിച്ചും, അദ്ദേഹം മലയാള ഭാഷയ്ക്ക് നല്‍കിയ സംഭാവനകളെക്കുറിച്ചും വിശ്വഹിന്ദു പരിഷത്ത് പൊന്‍കുന്നം ജില്ലാ സംഘടനാ സെക്രട്ടറി എന്‍.എം.ബിനു മുഖ്യ പ്രഭാഷണം നടത്തി. കവിയും, സാഹിത്യകാരനുമായ ശശി കുഴിമറ്റത്തിനെ തപസ്യ മേഖലാ സെക്രട്ടറി പി.പ്രസാദ് യോഗത്തില്‍ പൊന്നാട ചാര്‍ത്തി ആദരിച്ചു. മറുപടി പ്രസംഗത്തില്‍ തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും, വൈവിധ്യമാര്‍ന്ന പ്രവത്തനങ്ങളിലൂടെ തപസ്യയ്ക്ക് അത് സാധ്യമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തപസ്യയുടെ ഭാവി പരിപാടികളെക്കുറിച്ച് താലൂക്ക് സെക്രട്ടറി ജയന്‍.പി.ജി വിശദീകരിച്ചു. ചുവര്‍ച്ചിത്രകാരന്‍ അനില്‍.വി .സി നന്ദി പറഞ്ഞു.