Tuesday, May 21, 2024
keralaNews

പ്രിയ വായനക്കാര്‍ക്ക് കേരള ബ്രേക്കിംഗ് ഓണ്‍ലൈന്‍ ന്യൂസ് പുതുവത്സര ആശംസകള്‍.

പ്രിയ വായനക്കാര്‍ക്ക് കേരള ബ്രേക്കിംഗ് ഓണ്‍ലൈന്‍ ന്യൂസ് പുതുവത്സര ആശംസകള്‍.ഒട്ടേറെ ദുരിതങ്ങള്‍ സമ്മാനിച്ചാണ് 2020 ലോകത്തുനിന്നും വിട പറയുന്നത്.പുതിയ പ്രഭാതത്തിന്റെ സ്വപ്നങ്ങളിലേക്ക് പ്രകാശം പരത്തുന്ന 2021 സുപ്രഭാതത്തിനായി ഇനി കാത്തിരിക്കാം.2020 ലോകജനതയെ പിടിച്ചുകുലുക്കിയ കോവിഡിന്റെ വ്യാപനവും, വിമാന അപകടവും, ഉരുള്‍പൊട്ടല്‍, പട്ടിണിമരണങ്ങള്‍,ആത്മഹത്യകള്‍,കൊലപാതകങ്ങള്‍,അവസാനം കോവിഡ് മൂലം നിരവധി പേര്‍ നമ്മെ വിട്ടു പിരിഞ്ഞതും 2020 കറുത്ത ദിനങ്ങളാണ് സമ്മാനിച്ചത്. നീണ്ട മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കോവിഡിനെ പിടിച്ചുകെട്ടാന്‍ മരുന്നുകളുടെ ട്രയല്‍ തുടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.സമരങ്ങളും,രാഷ്ട്രീയ വിവാദങ്ങളും അഴിമതികളും 2020
നെ പിടിച്ചുകുലുക്കി.രാഷ്ട്രീയ -സാംസ്‌കാരിക നായകന്മാരുടെ വിടവാങ്ങലും 2020 സാക്ഷ്യം വഹിച്ചു.
വിദ്യാര്‍ത്ഥികളുടെ പഠനവും വിനോദസഞ്ചാരകേന്ദ്രങ്ങളും,സിനിമയുമെല്ലാം പ്രതിസന്ധിയിലായി. 2020 ല്‍ സംസ്ഥാന രാഷ്ട്രീയവും കലങ്ങിമറിഞ്ഞതായിരുന്നു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട യുവതി പ്രവേശനത്തിലും -തുടര്‍ന്ന് നടന്ന സമര പ്രക്ഷോഭങ്ങളില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലായി .
സ്വര്‍ണക്കടത്തും – ഈന്തപ്പഴ വിതരണവുമെല്ലാം ഭരണത്തിന്റെ അവസാനനാളുകളില്‍ കയ്‌പേറിയ അനുഭവങ്ങളായി മാറി.തുടര്‍ന്നു നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കൊപ്പം രാഷ്ട്രീയമായി ബിജെപിയും സാന്നിധ്യമറിയിച്ചു.രാജ്യത്താകമാനം നടന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി ശക്തമായി വിജയിച്ച് എത്തിയപ്പോള്‍ കോണ്‍ഗ്രസ് പരാജയത്തിന് കൈപ്പുനീര്‍ രുചിച്ചു .പൗരത്വ പ്രശ്‌നവും -കര്‍ഷക ബില്ലും,അയല്‍ രാജ്യങ്ങളുടെ കടന്നാക്രമണങ്ങളും,ഭാരതത്തിന്റെ തിരിച്ചടിയും 2020 സാക്ഷിയായി,വെള്ളപ്പൊക്കവും -കെടുതികളും ജനജീവിതത്തെ സാരമായി ബാധിച്ചു. 28 വര്‍ഷത്തെ നിയമയുദ്ധത്തിന് ശേഷം സിസ്റ്റര്‍ അഭയ കേസിലെ വിധിയും 2020 സവിശേഷതയായി .

അഴിമതിയുടെ പാലം പൊളിക്കലും, വികസന സ്വപ്നങ്ങള്‍ക്ക് നാന്ദികുറിച്ച് മെട്രോ റെയില്‍ ഓടിയതും 2020 സാക്ഷിയായി.സ്വര്‍ണക്കടത്തും മയക്കുമരുന്നു കടത്തും മന്ത്രിസഭയെ പിടിച്ചു കുലുക്കിയപ്പോള്‍ – വളരുംതോറും പിളര്‍ന്ന് കേരള കോണ്‍ഗ്രസ് പിളര്‍പ്പ് 2020 വീണ്ടും സാക്ഷിയായി. കോവിഡ് പ്രോട്ടോകോള്‍ മാനദണ്ഡപ്രകാരം എല്ലാ ഉത്സവങ്ങളും ചടങ്ങുകള്‍ മാത്രമായി നടത്തിയതും ,
പുതുവത്സര ആഘോഷങ്ങള്‍ നടത്താന്‍ നിയന്ത്രണം കൊണ്ടുവന്നതും 2020 ദുഃഖമായി. സാക്ഷരകേരളത്തില്‍ വര്‍ത്തമാന പത്രങ്ങളും -ഇലക്ട്രോണിക് ടിവി മാധ്യമങ്ങളും ഒട്ടേറെ ഉണ്ടെങ്കിലും പുതിയ മാധ്യമങ്ങള്‍ എത്തിയതും ശ്രദ്ധേയമായി. ഫേസ്ബുക്കും വാട്‌സ്ആപ്പും അടങ്ങുന്ന നവമാധ്യമങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കാഴ്ചയാണ് 2020 വേദിയായത്. ഈ മത്സര ഓട്ടത്തിനിടെയാണ്
‘കേരള ബ്രേക്കിംഗ് എന്ന പുതിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലും രംഗപ്രവേശനം ചെയ്തത് .എല്ലാ ദുഃഖങ്ങളും മാറ്റിവെച്ച് വരുന്ന 2021 സ്വപ്നസാക്ഷാത്കാരത്തിനായി എല്ലാവര്‍ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നും എല്ലാവരുടെയും വിശ്വാസങ്ങള്‍ അതിനു അനുഗ്രഹിക്കട്ടെയെന്നും’കേരള ബ്രേക്കിംഗ് ന്യൂസ് ആശംസിക്കുന്നു.