Saturday, May 4, 2024
keralaNewsObituary

യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി.

അന്തരിച്ച പ്രമുഖ സാഹിത്യകാരന്‍ യു.എ. ഖാദറിന്റെ ഭാര്യ ഫാത്തിമ (78) നിര്യാതയായി. തിങ്കളാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.തിക്കോടി പരേതരായ വടക്കേട്ടില്‍ കുഞ്ഞിമോട്ടി ഹാജിയുടെയും ബീവി ഉമ്മയുടെയും മകളാണ്. മൃതദേഹം തിക്കോടി മീത്തലെപള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും.മക്കള്‍: ഫിറോസ്, കബീര്‍, അദീപ്, സറീന, സുലൈഖ (ദുബായ്). മരുമക്കള്‍: സലാം, (കോഴിക്കോട്), സഹീര്‍ (ദുബായ്). സഹോദരങ്ങള്‍: അയിശു, റാബിയ, സഫിയ, വി.കെ. അബ്ദുല്‍ മജീദ് (മെമ്ബര്‍, തിക്കോടി ഗ്രാമപഞ്ചായത്ത്), വി.കെ.അബ്ദുല്‍ ലത്തീഫ്.