Saturday, May 18, 2024
keralaNews

നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.

നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് തേനി സ്വദേശി നവനീത് കൃഷ്ണനാണ് (42) മരിച്ചത്. ഞായര്‍ രാത്രി കുമളി കോട്ടയം റോഡിലെ അമലഗിരിയിലാണ് അപകടം. കുത്തനെയുള്ള ഇറക്കത്തില്‍ വച്ചു ബ്രേക്ക് നഷ്ടപ്പെട്ട ലോറി റോഡിലെ ഭിത്തിയില്‍ ഇടിച്ച ശേഷം വട്ടം മറിയുകയായിരുന്നു.

അപകടം കണ്ട് ഓടിയെത്തിയവര്‍ നവനീത് കൃഷ്ണനെ ലോറിയില്‍ നിന്നു പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്‌നാട്ടില്‍ നിന്നു കായംകുളത്തേക്കു പലചരക്ക് സാധനങ്ങളുമായി പോവുകയായിരുന്നു ലോറി. ഡ്രൈവര്‍ക്ക് ഒപ്പമുണ്ടായിരുന്ന സഹായി വണ്ടിപ്പെരിയാറില്‍ വച്ചു മറ്റൊരു ലോറിയിലേക്കു മാറിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടു.