Monday, April 29, 2024
keralaNews

യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായത്

കോട്ടയം: മണര്‍ക്കാട് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന അയര്‍ക്കുന്നം സ്വദേശി ഷജില്‍, വിജയപുരം സ്വദേശി ജിതിന്‍ എബ്രഹാം എന്നിവരാണ് അറസ്റ്റിലായത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇരുവരും വടവാതൂരില്‍ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വടവൂരിലെ റബര്‍ ഫാക്ടറി ജീവനക്കാരനാണ് യുവാവ്. ഇരുപതാം തീയതി രാത്രി യുവാവ് കുരിശുകവലയ്ക്ക് സമീപം നില്‍ക്കുന്നത് ചോദ്യം ചെയ്താണ് പ്രതികള്‍ മര്‍ദ്ദിച്ചത്. കയ്യില്‍ കരുതിയിരുന്ന ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. യുവാവിന്റെ പരാതിയിലാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.