Wednesday, May 15, 2024
keralaNews

 കൂട്ടിക്കലിൽ മകളെ  കൊലപ്പെടുത്തിയ ശേഷം  മാതാവ്  കിണറ്റിൽ ചാടി ആത്മഹത്യക്ക്  ശ്രമിച്ചു.  

മുണ്ടക്കയം: കൂട്ടിക്കലിൽ
മകളെ  കൊലപ്പെടുത്തിയ ശേഷം  മാതാവ്  കിണറ്റിൽ ചാടി ആത്മഹത്യക്ക്  ശ്രമിച്ചു.കൂട്ടിക്കൽ  ചപ്പാത്ത് കൊപ്ലിയിൽ ഷമീറിന്റെ  മകൾ ഷംന. (12)നെയാണ് മാതാവ് ലൈജീന ( 38 ) കൊലപെടുത്തിയത്.
ഇന്ന് പുലർച്ചെ 4 മണിയോടെയാണ് സംഭവം. മകളുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം
ലൈജീന വീടിനോട് ചേർന്നുള്ള കിണറ്റിൽ  ചാടുകയായിരുന്നു. കിണറ്റിൽ നിന്നുള്ള നിലവിളി കേട്ട് അയൽ വാസികൾ ഓടിയെത്തിയപ്പോഴാണ് മകളെ കൊലപ്പെടുത്തിയ വിവരം പറയുന്നത്. കുട്ടിയെ മുണ്ടക്കയം എം.എം.ടി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫയർഫോഴ്സും പോലീസും എത്തിയാണ് കിണറ്റിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ലൈജീന മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നു പറയുന്നു. ഷംന മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയാണ്.