Monday, May 13, 2024
indiaNews

രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു

ദില്ലി: രാഷ്ട്രപതിയുടെ സേന മെഡലുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ 80 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്‌കാരങ്ങള്‍ ലഭിക്കുക. ഇതില്‍ മൂന്ന് കീര്‍ത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകള്‍ മരണാനന്തര ബഹുമതിയായിട്ടാണ് നല്‍കുക.

ക്യാപ്റ്റന്‍ അനുഷ്മാന്‍ സിങ്ങ്, ഹവീല്‍ദാര്‍ അബ്ദുള്‍ മജീദ്, ശിപോയി പവന്‍ കുമാര്‍ എന്നിവര്‍ക്ക് കീര്‍ത്തിചക്ര മരണാനന്തര ബഹുമതിയായാണ് നല്‍കുക. ആകെ ആറ് കീര്‍ത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചത്.

ഒരു നാവിക സേന മെഡലും, നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു. ആറ് മലയാളികള്‍ക്ക് പരം വിശിഷ്ട സേവാ മെഡല്‍ ലഭിക്കും. ലഫ് ജനറല്‍ പി.ജി കെ മേനോന്‍, ലഫ് ജനറല്‍ അരുണ്‍ അനന്ത നാരായണന്‍, ലഫ് ജനറല്‍ അജിത് നീലകണ്ഠന്‍, ലഫ് ജനറല്‍ മാധവന്‍ ഉണ്ണികൃഷ്ണന്‍, ലഫ് ജനറല്‍ ജോണ്‍സണ്‍ പി മാത്യു, ലെഫ് ജന. ഉണ്ണികൃഷണന്‍ നായര്‍ എന്നിവര്‍ക്കാണ് പരം വിശിഷ്ട സേവാ മെഡല്‍.