Saturday, May 4, 2024
keralaNewsObituary

യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

തൃശൂര്‍ :യുവതിയെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെങ്കിടങ്ങ് തണ്ടഴിപ്പാടം സ്വദേശി ഹരികൃഷ്ണന്റെ ഭാര്യ നിജിഷ(20)യെ ആണ് ഏനാമാവ് റെഗുലേറ്ററിനു സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കണ്ടശാംകടവ് അന്തിക്കാട് വീട്ടില്‍ സുരേഷ് – രാജശ്രീ ദമ്പതികളുടെ മകളാണ്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തി. എന്നാല്‍ രാവിലെ പത്തരയോടെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 2021 ജൂണ്‍ 22നായിരുന്നു നിജിഷയുടെയും ഹരികൃഷ്ണന്റെയും വിവാഹം. മരണകാരണം വ്യക്തമല്ല.