Sunday, May 12, 2024
keralaNewsObituary

അമ്പലപ്പുഴയില്‍ വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍ :ഭര്‍ത്താവ് കസ്റ്റഡിയില്‍

അമ്പലപ്പുഴ വീട്ടമ്മ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ അമ്പലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്പലപ്പുഴ കരൂര്‍ ശ്യാംനിവാസില്‍ ശശിയുടെ ഭാര്യ രമയാണ് (63) ചൊവാഴ്ച രാവിലെ മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയിലെ മുറിവാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.

മാതാവിന്റെ മരണം അറിഞ്ഞ് ആശുപത്രിയിലെത്തിയ ഇളയ മകന്‍ ശരത് ശശിയാണു മരണത്തില്‍ സംശയം ഉണ്ടെന്ന് പൊലീസുകാരോടു പറഞ്ഞത്. മൃതദേഹം സംസ്‌കരിച്ചു. ഭര്‍ത്താവ് ശശിയെ പൊലീസ് ചോദ്യം ചെയ്തു വരുന്നു.