Friday, March 29, 2024
keralaNewspolitics

പാര്‍ട്ടി അന്വേഷണത്തിലെ വീഴ്ച രോഷം കവിതയിലൂടെ പ്രകടിപ്പിച്ച് ജി. സുധാകരന്‍

ഒരുതരത്തിലും നന്ദി കിട്ടാത്ത പണിയെന്ന് പരിതപിച്ചാണ് കവിത. തെരഞ്ഞെടുപ്പ് വീഴ്ചയിലെ പാര്‍ട്ടി അന്വേഷണത്തില്‍ കവിതയിലൂടെ രോഷം പ്രകടിപ്പിച്ച് ജി. സുധാകരന്‍. ചെയ്തത്. കഴിവതൊക്കെയും ചെയ്തെന്നും ആകാംക്ഷാഭരിതരായ നവാഗതര്‍ ഈ വഴി നടക്കട്ടെ എന്നും പറഞ്ഞാണ് കവിത അവസാനിപ്പിക്കുന്നത്.

നേട്ടവും കോട്ടവും എന്ന പേരില്‍ കലാകൗമുദിയിലാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്. ” ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നു പറയും” എന്ന് കവിതയില്‍ പറയുന്ന ജി. സുധാകരന്‍. തെരഞ്ഞെടുപ്പ് വീഴ്ചയില്‍ പാര്‍ട്ടിയുടെ അന്വേഷണത്തില്‍ തനിക്കുള്ള അതൃപ്തി പരോഷമായി പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അമ്ബലപ്പുഴ മണ്ഡലത്തിലെ സിപിഎമ്മിന്റെ പ്രചാരണത്തില്‍ ഗുരുതര വീഴ്ച വന്നിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ആ തെളിവെടുപ്പില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സുധാകരനെതിരായാണ് മൊഴി നല്‍കിയത്. അമ്ബലപ്പുഴയിലെ സിപിഎം സ്ഥാനാര്‍ഥി എച്ച. സലാമിനെ തോല്‍പ്പിക്കാന്‍ ജി. സുധാകരന്‍ ശ്രമിച്ചു എന്ന രീതിയിലുള്ള പരാമര്‍ശങ്ങളും ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് സുധാകരന്‍ കവിതയിലൂടെ പ്രതികരിച്ചരിക്കുന്നത്. വിഷയത്തില്‍ മറ്റൊരു രീതിയിലുള്ള പരസ്യപ്രതികരണത്തിനും അദ്ദേഹം തയാറായിരുന്നില്ല.

കവിതയുടെ അവസാന വരികളായ അതിലൊരാങ്ക വേണ്ടെന്നു സ്നേഹിതര്‍ കഴിവതൊക്കെയും ചെയ്തെന്നു സ്നേഹിതര്‍ ഇനി നടക്കട്ടെ ഈ വഴി ആകാംക്ഷാഭരിതരായ നവാഗതര്‍ അക്ഷീണ മനസുമായി നവപഥവീഥിയില്‍ ഇവ ലക്ഷ്യം വയ്ക്കുന്നത് പാര്‍ട്ടിയിലെ പുതിയ തലമുറയായ ആരിഫ് എംപിയെ ഉള്‍പ്പടെയാണെന്നാണ് സൂചന. പാര്‍ട്ടിയുടെ യുവതലമുറയില്‍ നിന്ന് പോലും തനിക്കെതിരേ മൊഴിയുണ്ടായതിലുള്ള അദ്ദേഹത്തിന്റെ അതൃപ്തിയും വ്യക്തമാക്കുന്നതാണ് ഈ വരികള്‍.അതേസമയം കവിത പുതിയ തലമുറയെ ക്ഷണിക്കുന്നതാണെന്നും ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കവിത നവാഗതര്‍ക്ക് എന്നൊരു വരി കൂടെ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.