Monday, May 6, 2024
keralaNewspolitics

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക നല്‍കി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് നാമനിര്‍ദേശ പത്രിക നല്‍കി .നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എത്തിയത് സൈക്കിള്‍ റിക്ഷയിലേറി. ഹൈബി ഈഡന്‍, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമാണ് ഉമ തോമസ് എത്തിയത്. വിലക്കയറ്റത്തിനും ഇന്ധനവിലവര്‍ധനയ്ക്കും എതിരായ പ്രതിഷേധം അറിയിക്കാനാണ് സൈക്കിള്‍ റിക്ഷയില്‍ എത്തിയതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വേണമെന്ന് ട്വന്റി 20യുടെ പിന്തുണ തേടുമോ എന്ന ചോദ്യത്തിന് മറുപടിയായി ഉമ തോമസ് പറഞ്ഞു.