Friday, May 3, 2024
Newsworld

യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പമാണെന്ന് യുഎസ്

ലോകത്തിന്റെ പ്രാര്‍ത്ഥന റഷ്യന്‍ സൈനിക സേനയുടെ പ്രകോപനപരവും ന്യായീകരിക്കാനാകാത്തതുമായ ആക്രമണത്തിന് ഇരയായ യുക്രെയ്ന്‍ ജനതയ്‌ക്കൊപ്പമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യുദ്ധം തിരഞ്ഞെടുത്തു, അത് ഏറെ ജീവിതനാശത്തിനും കഷ്ടപ്പാടിനും ഇടയാക്കുമെന്നും ബൈഡന്‍.ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദിയെന്ന് ട്വിറ്ററില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, അമേരിക്കയും സഖ്യകക്ഷികളും പങ്കാളികളും ഒത്തൊരുമിച്ച് നിര്‍ണായകമായ രീതിയില്‍ ഇതിനോടു പ്രതികരിക്കുമെന്നും ബൈഡന്‍.