Friday, April 26, 2024
keralaNews

തന്റെ തോല്‍വി പാലായുടെ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി.

നിയമസഭയിലെ തിരഞ്ഞെടുപ്പിലെ തന്റെ തോല്‍വി പാലായുടെ നഷ്ടമാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. പാലായില്‍ ബിജെപിയുടെ വോട്ട് പതിനയ്യായിരമാണ് മറിഞ്ഞത്. മുത്തോലി പഞ്ചായത്തില്‍ തന്നെ ബിജെപിയുടെ വോട്ട് പരിശോധിച്ചാല്‍ അറിയാം ജോസ് കെ മാണി പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.പിണറായി വിജയന് ഒപ്പം നിന്നത് കൊണ്ടാണ് ബിജെപി തന്നെ തോല്‍പ്പിക്കാന്‍ തീരുമാനുമെടുത്തതെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത്. എന്റെ തോല്‍വി എന്റെ നഷ്ടല്ല. പാലായുടേതാണ്. പക്ഷെ പാര്‍ട്ടിയുടെ ശക്തി തെളിയിക്കാനും പിതാവിനെ മനസ്സില്‍ ധ്യാനിച്ച് ഞാനെടുത്ത തീരുമാനങ്ങള്‍ തെറ്റിയില്ലെന്നും തെളിയിക്കാനായി. പാലായിലെ തോല്‍വിക്ക് പിന്നില്‍ മറ്റു ചില കാര്യങ്ങളും അവര്‍ മെനഞ്ഞെടുത്തു എന്നും ജോസ് കെ മാണി പറഞ്ഞു.ഇടതു മുന്നണിക്ക് തീരുമാനങ്ങള്‍ മാറ്റുന്ന പതിവില്ല. ഇടതു മുന്നണിയിലെ ചര്‍ച്ചകളും തീരുമാനങ്ങളും കൃത്യമാണ്. അണുവിട മാറില്ല. സിപിഐഎമ്മിന്റെ നിലപാട് അവര്‍ പറയുമ്‌ബോള്‍ നമ്മളുടെ നിലപാട് നമ്മള്‍ക്കും പറയാന്‍ കഴിയും. തീരുമാനത്തില്‍ യുക്തിയുണ്ടാവും. ചിലരെ പേടിച്ച് തീരുമാനം മാറ്റുന്ന രീതി അവിടെയില്ല. തീരുമാനം ഒന്നേയുള്ളൂ എന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.