Tuesday, April 30, 2024
keralaNews

കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി സന്ദര്‍ശനം അടക്കം നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.

രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, കോട്ടയം മെഡിക്കല്‍ കോളേജില്‍ രോഗി സന്ദര്‍ശനം അടക്കം നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി. കിടത്തി ചികിത്സ നിര്‍ദ്ദേശിക്കുന്ന രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരിക്കുകയാണ്. രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധന വന്നതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ മെഡിക്കല്‍ കോളേജില്‍ വരുത്തിയിരിക്കുന്നത്. പുതിയ രണ്ടു കൊവിഡ് വാര്‍ഡുകള്‍ കൂടി തുറന്നിട്ടുണ്ട്. ഇരുന്നൂറോളം രോഗികള്‍ ഇപ്പോള്‍ തന്നെ ആശുപത്രിയിലുണ്ട്.രോഗികള്‍ക്കൊപ്പം രണ്ടു പേര്‍ക്ക് മാത്രമാണ് പ്രവേശനം. ആശുപത്രിയില്‍ എത്തിക്കുന്ന അത്യാഹിത വിഭാഗത്തില്‍ പ്പെട്ട കേസുകള്‍ പ്രാഥമിക ചികിത്സ നല്‍കി അതാത് പ്രദേശത്തെ ആശുപത്രിയിലേക്ക് പറഞ്ഞയക്കും തുടങ്ങി നിരവധി നിയന്ത്രണങ്ങളാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിയില്‍ വരുത്തിയിരിക്കുന്നത്.