Friday, May 3, 2024
Newsworld

യുക്രെയ്ന്‍ ജനതയെ സ്വതന്ത്രരാക്കുകയാണ് ലക്ഷ്യം :റഷ്യന്‍ വിദേശകാര്യമന്ത്രി

അധിനിവേശമല്ല യുക്രെയ്ന്‍ ജനതയെ സ്വതന്ത്രരാക്കുകയാണ് ലക്ഷ്യമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ്. യുക്രെയ്‌നിലേത് ജനാധിപത്യ സര്‍ക്കാരാണെന്ന് റഷ്യ കരുതുന്നില്ല. യുക്രെയ്ന്‍ പിടിച്ചെടുക്കാന്‍ ആരും പദ്ധതിയിടുന്നില്ലെന്നും സെര്‍ജി ലാവ്‌റോവ് പറഞ്ഞു. അതിനിടെ യുക്രയ്ന്‍ തലസ്ഥാനം പിടിക്കാനൊരുങ്ങി റഷ്യ. റഷ്യന്‍ സൈന്യം കീവിലെത്തി. കീവിനെ സംരക്ഷിക്കാന്‍ പോരാടുന്നതായി യുക്രയ്ന്‍ സേന പറഞ്ഞു.

രണ്ടാം ദിവസവും തുടരുന്ന യുക്രെയന്‍ യുദ്ധത്തിന്റെ ഭാവി എന്താകുമെന്നതില്‍ അനിശ്ചിതത്വം. വിട്ടുവീഴ്ചക്കില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയ വ്‌ലാഡിമിര്‍ പുടിന്‍, സ്വയം പ്രതിരോധത്തിന് വേണ്ടിയാണ് യുദ്ധമെന്ന് വാദിക്കുന്നു. അവസാന നിമിഷം വരെ പോരാടുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റും പ്രഖ്യാപിച്ചിരിക്കുകയാണ