Sunday, May 5, 2024
Local NewsNews

പൊന്തൻപുഴ വനാതിർത്ഥിയിൽ കാർ തീ പിടിച്ച് കത്തി ; യാത്രക്കാർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു 

മണിമല: റാന്നി – മണിമല ദേശീയ പാതയിൽ പൊന്തൻപുഴ വനാതിർത്ഥിയിൽ കാർ തീ പിടിച്ച് കത്തി നശിച്ചു. കാറിലുണ്ടായിരുന്ന കുടുംബർ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. 
 തിരുവനന്തപുരം സ്വദേശികളായ പ്രണോബ് ,  ജയപ്രകാശ് , ഭാര്യ – പ്രീതി നായര്‍,   , ഇവരുടെ ഒരു വയസുള്ള കുട്ടി എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത്  നിന്നും കോയമ്പത്തൂര്‍ വഴി ചെന്നൈക്ക് ജോലിക്ക് പോവുകയായിരുന്നു  കുടുംബം.                                                                                 
ഇവർ  സഞ്ചരിച്ചിരുന്ന കാര്‍ പ്ലാച്ചേരിയില്‍ നിന്നും പൊന്തന്‍പുഴയിലേക്ക് വരുന്ന വഴി കാറിന്റെ ബോണറ്റില്‍ നിന്നു പുക ഉയരുകയും പെട്ടെന്ന് കാർ നിർത്തി എല്ലാവരും പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ കാറിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. കാറിന്റെ മുൻ വശത്തു നിന്നും പുക ഉയരുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്  പ്രണോബ് കാര്‍ നിര്‍ത്തി പരിശോധിച്ചതാണ് വലിയ അപകടം ഒഴിവാകാൻ കാരണമായത്.കാറിൽ നിന്നും  അത്യാവശ്യ സാധനങ്ങളും എടുക്കുന്നതിനിടെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. മണിമല പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.