Monday, April 29, 2024
keralaNewsworld

യുക്രെയിനില്‍ നിന്നുള്ള ആദ്യ വിമാനം വൈകും.

ഇന്ത്യന്‍ സംഘവുമായി യുക്രെയിനില്‍ നിന്നുള്ള ആദ്യ വിമാനം വൈകും. യാത്രാനുമതി ഉള്‍പ്പെടെ സാങ്കേതിക നടപടിക്രമങ്ങള്‍ ബുക്കാറെസ്്റ്റില്‍ പൂര്‍ത്തിയായി. വിമാനം എത്തുക അര്‍ധരാത്രിയോടെയാവും. മുന്‍പറിയിച്ചിരുന്നത് നാലുമണിക്ക് എത്തുമെന്നായിരുന്നു. അതേസമയം, എംബസി നിര്‍ദേശം ലഭിക്കാതെ നിലവിലുള്ള സ്ഥലങ്ങളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അധികൃതരുടെ നിര്‍ദേശം ലഭിക്കാതെ അതിര്‍ത്തികളിലേക്ക് വരരുതെന്നും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജാഗ്രത തുടരണണമെന്നും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.