Wednesday, May 15, 2024
indiakeralaNewsworld

മലയാളികളെ സൗജന്യമായി കേരളം നാട്ടിലെത്തിക്കും

തിരുവനന്തപുരം യുക്രെയ്‌നില്‍നിന്ന് ഡല്‍ഹിയിലും മുംബൈയിലുമെത്തുന്ന മലയാളികളെ സൗജന്യമായി കേരളം നാട്ടിലെത്തിക്കുമെന്ന് നയതന്ത്ര വിദഗ്ധനും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ വേണു രാജാമണി. ആവശ്യമെങ്കില്‍ ഡല്‍ഹിയിലും മുംബൈയിലും താമസ സൗകര്യം ഒരുക്കുമെന്നും ഇതിന്റെ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു.

യുക്രെയ്‌നില്‍ കുടുങ്ങിയ ഇന്ത്യക്കാരെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ റുമാനിയയില്‍നിന്ന് ഡല്‍ഹിയിലും മുംബൈയിലുമാണ് എത്തിക്കുക. ഇന്ന് അര്‍ധരാത്രിയോടെ ആദ്യ ഇന്ത്യന്‍ സംഘം ഡല്‍ഹിയില്‍ എത്തും. സംഘത്തില്‍ 17 മലയാളികള്‍ ഉള്‍പ്പെടെ 470 വിദ്യാര്‍ഥികളാണ് ഉള്ളത്.