Friday, May 3, 2024
keralaNews

മുണ്ടക്കയത്ത് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്.

മുണ്ടക്കയം പൈങ്ങനയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കട്ടപ്പനയില്‍ നിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും,ഏറ്റുമാനൂര്‍ നിന്നും മുണ്ടക്കയം ഭാഗത്തേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ രണ്ടു പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.