Monday, April 29, 2024
indiakeralaNews

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍.

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുടെ സഹോരന്‍ അശോക് കുമാര്‍ കൊച്ചിയില്‍ അറസ്റ്റില്‍. ചെന്നൈയില്‍ നിന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരാണ് അശോക് കുമാറിനെ അറസ്റ്റ് ചെയ്തത്. അശോകിനെ ഇന്നു വൈകിട്ട് ചെന്നൈയില്‍ എത്തിക്കും. നാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. നേരത്തെ, സെന്തില്‍ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുള്‍പ്പെടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.ആദായനികുതി വകുപ്പും ഇഡിയും നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് അശോക് കുമാറിനു പലതവണ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ ഇഡി കണ്ടെടുത്ത രേഖകളില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ മാറിനില്‍ക്കുകയായിരുന്നു. ഇതിനു പിന്നാലെ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തേത്തുടര്‍ന്ന് അധികൃതര്‍ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

സെന്തില്‍ ബാലാജിയുടെ ബെനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിര്‍മല സ്വത്ത് സമ്പാദിച്ചതായി ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നിര്‍മലയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു.