Saturday, May 4, 2024
GulfNewsObituary

മോഷണശ്രമം ചെറുക്കുന്നതിനിടെ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ സൗദി അറേബ്യയില്‍ കള്ളന്മാരുടെ കുത്തേറ്റ് തൃശ്ശൂര്‍ സ്വദേശി മരിച്ചു. വീട്ടില്‍ ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന തൃശൂര്‍ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പംകുളം അഷ്‌റഫ് (43 വയസ്സ്) ആണ് മരണപ്പെട്ടത്. ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം സെക്ടര്‍ അംഗമാണ്. എക്‌സിറ്റ് നാലിലുള്ള പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു ആക്രമണം നടന്നത് . കുത്തേറ്റ അഷ്റഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു. ഭാര്യ – ഷഹാന. പിതാവ് – ഇസ്മയില്‍. മാതാവ് – സുഹറ. സഹോദരന്‍ – ഷനാബ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഐ.സി.എഫ് സെന്‍ട്രല്‍ കമ്മറ്റി വെല്‍ഫെയര്‍ സമിതി ഭാരവാഹികളായ ഇബ്രാഹിം കരീം, റസാഖ് വയല്‍ക്കര എന്നിവരുടെ നേത്യത്വത്തില്‍ ഐ.സി.എഫ് സഫ്വ വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്.